മൊബൈൽ ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന കോഡുകൾ, വ്യത്യസ്തങ്ങളായ സോഫ്റ്റ് വെയറുകൾ ലഭിക്കുന്ന ലിങ്കുകൾ..










മൊബൈൽ ഫോൺ ഇന്ന് സർവ്വസാധാരണമാണല്ലോ.., മനുഷ്യനു ഒരു അവയവം പോലെ സുപ്രധാനമായ ഒരു സ്ഥാനമാണു അവന്റെ ജീവിതത്തിൽ  ഇന്ന് മൊബൈൽ ഫോണിനുള്ളത്,.പുതിയതാകട്ടെ, പഴയതാകട്ടെ., ഒരു നല്ല മൊബൈൽ ഫോൺ എങ്ങനെ  വാങ്ങാം എന്നത് പല വ്യക്തികളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ`..,..,ചില ട്രിക്കുകൾ ഉപയോഗിച്ചാൽ നമ്മൾ വാങ്ങുന്ന അല്ലെങ്കിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൊബൈൽ ഫോണിനെ ക്കുറിച്ച്  കൂടുതൽ വിവരങ്ങൾ നമുക്ക്  മനസ്സിലാക്കിയെടുക്കാവുന്നതേയുള്ളൂ..
ഇവിടെ ഞാൻ നോക്കിയ മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന  ചില രഹസ്യ കോഡുകൾ വിവരിക്കുകയാണു
 സീരിയൽ നമ്പർ ചെക്ക് ചെയ്യാൻ:      *#06#
ഫാക്ടറി സെറ്റിങ്ങ്സ് റിസ്റ്റോർ ചെയ്യുവാൻ : *#7780#
സോഫ്റ്റ് വെയർ വെർഷൻ, വർഷം എന്നിവ അറിയാൻ : *#0000#
ബ്ലൂടൂത്ത് ഡിവൈസ് അഡ്രസ്സ് അറിയുവാൻ :  *#2820#
 ലൈഫ് ടൈം, സീരിയൽ നമ്പർ, നിർമിച്ച തിയതി തുടങ്ങിയ കാര്യങ്ങൾ അറിയുവാൻ: *#92702689#
നെറ്റ്വർക്കിൽ നിന്നും വളരെ കുറഞ്ഞ സിഗ്നൽ മാത്രം സ്വീകരിക്കുന്ന രീതിയിൽ മൊബൈലിനെ ഡീ ആക്റ്റീവ് ചെയ്യാൻ: *#3370*
 എല്ലാഴ്പ്പോഴും ഡീഫോൾട്ടായി വരുന്ന സെക്യൂരിറ്റി കോഡ് :  12345
നിങ്ങളുടെ മൊബൈൽ ചാർജ്ജ് തീരാൻ പോകുകയാണു, അത്യാവശ്യമായി നിങ്ങൾക്ക് ഒരു കാൾ ചെയ്യാനുണ്ട് താനും, എന്ത് ചെയ്യും, നിങ്ങളുടെ മൊബൈലിൽ തന്നെയുള്ള റിസർവ്വ് ബാറ്ററി അതിനായി ഉപയോഗപ്പെടുത്താം, അതിനായി :    *3370#
 കുറിപ്പ് : റിസർവ് ബാറ്ററി ഉപയോഗിച്ചാൽ കഴിയുന്നതും വേഗം റീചാർജ്ജ് ചെയ്യേണ്ടതാണു
സിസ്റ്റം ഫോർമാറ്റ് ചെയ്യാൻ :     *#7370#
ഇത്രൊയൊക്കെയാണു അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് എന്നാണു എന്റെ അഭിപ്രായം, ഇതിലും കൂടുതൽ വിശദമായി അറിയണമോ...താഴെ നോക്കുക.,

നിങ്ങളുടെ മൊബൈൽ   alcatel , sony, sonyericson , bosch, blackberry,mitsubhishi, motorola,NEC, philips, sagem ,samsung, seimens, panasonic, Iphone, O2,sharp, Tmobile, verizon wireless, എന്നിവയിൽ ഏതെങ്കിലുമാണോ.., അല്ലെങ്കിൽ ചൈനയുടെ ഏതെങ്കിലും ഉത്പന്നമാണോ..താഴെ പരതിക്കോളൂ..